Cultivating Quality, Serving Freshness
മികച്ച ഗുണനിലവാരമുള്ള കാർഷിക ഉൽപ്പന്നങ്ങൾ: ഡ്യൂസ്റ്റാർ ഫാമിന്റെ കൃഷി രീതി
വെണ്ടല്ലൂർകർഷക കൂട്ടായ്‌മ (രജി നമ്പർ MPM/Ca/432/2021) നേതൃത്വം വഹിക്കുന്ന ഒരു കാർഷിക സംരംഭമാണ് Dew Star Farm.
2018 മുതൽ നാളിതുവരെയും കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഉത്തമ കൃഷി രീതികൾ അനുവർത്തിച്ചുകൊണ്ട് വിവിധങ്ങളായ കാർഷിക വിളകൾ ഉയർന്ന ഗുണനിലവാരത്തോടെ ഡ്യൂസ്റ്റാർ ഫാം കൃഷി ചെയ്തുവരുന്നു. പരമ്പരാഗത നെല്ലിനങ്ങളായ രക്തശാലി, ജീരകച്ചെമ്പാവ്, ചക്ഹാവോ റൈസ്, നവര എന്നിവ കൂടാതെ നൂതന സങ്കര ഇനങ്ങളായ ബസുമതി, ഉമ, പൊൻമണി തുടങ്ങിയ നെല്ലിനങ്ങളും പഴവർഗ്ഗങ്ങളായ വിവിധയിനം തണ്ണിമത്തനുകൾ, മസ്‌ക് മെലൺ, നേന്ത്രവാഴകൾ എന്നിവയും ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്യുകയും ഗുണനിലവാരം ഉറപ്പുവരുത്തി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.




Our Fresh & Organic Harvest
ശുദ്ധവും ജൈവവും പ്രകൃതിദത്തവുമായ വിളകൾ
ഡ്യൂസ്റ്റാർ ഫാം കാർഷിക മേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികച്ച കൃഷി രീതികളെ പിന്തുടരുന്നു. വിവിധ കാർഷിക വിളകൾ ഉയർന്ന ഗുണനിലവാരത്തോടെ കൃഷി ചെയ്യുന്നതിനുള്ള പ്രചോദനമാണ് ഈ ഫാം.
കൂടാതെ വ്യത്യസ്ത ഇനം വിഷരഹിത പച്ചക്കറികളും വരാൽ, തിലാപിയ, പങ്കാഷ്യസ് എന്നിവയിൽ തുടങ്ങി വിദേശ കയറ്റുമതി നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വനാമി ചെമ്മീൻ വരെ സുരക്ഷിതമായ ഉപഭോഗത്തിനായി ഡ്യൂ സ്റ്റാർ ഫാമിൽ ഒരുങ്ങുന്നു.
വിഷ രഹിതവും മായം കലരാത്തതുമായ ഗുണനിലവാരമുള്ള നാടൻ ഉൽപന്നങ്ങൾ ഇട നിലക്കാരില്ലാതെ ഉപഭോക്താക്കളിലെത്തുവാൻ ഡ്യൂസ്റ്റാർ ഫാം അങ്ങേയറ്റം ശ്രദ്ധിക്കുന്നു. തത്‌ഫലമായി ഉൽപന്നങ്ങൾ ഫാം ഫ്രഷ് ആയി മിതമായ നിരക്കിൽ വിപണനം ചെയ്യാൻ സാധിക്കുന്നു .

Contact Us

Site Links
- 80897 50072
- dewstarf@gmail.com
- Vendalloor, Valanchery, Kerala